പടയണി ഗ്രാമത്തെ ദ്രാവിഡ കലാരൂപങ്ങളുടെ കേന്ദ്രമാക്കാൻ പദ്ധതി തയാറാക്കും
Sunday, January 8, 2017 10:18 AM IST
പത്തനംതിട്ട: കടമ്മനിട്ട പടയണിഗ്രാമത്തെ ദക്ഷിണേന്ത്യയിലെ ദ്രാവിഡ കലാരൂപങ്ങളുടെ കേന്ദ്രമാക്കി മാറ്റാൻ പദ്ധതി തയാറാക്കുമെന്ന് വീണാ ജോർജ് എംഎൽഎ.

കേരളീയ കലാരൂപങ്ങളുടെ മഹോത്സവമായ.ഉത്സവം 2017 കടമ്മനിട്ടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പടയണി ഗ്രാമത്തിനായി പ്രത്യേക പദ്ധതി തയാറാക്കി നൽകാൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് ആവശ്യപ്പെട്ടിട്ടുണ്ട്.

നാം ഒരുമിച്ച് നിന്നാൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. സർക്കാരിന്റെ ആദ്യ ബജറ്റ് വേളയിൽ പടയണി കലാകാരന്മാർക്ക് ധനമന്ത്രി പെൻഷൻ അനുവദിച്ച കാര്യവും എംഎൽഎ സൂചിപ്പിച്ചു.

നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അധ്യക്ഷത വ ഹിച്ചുപടയണി ഗ്രാമഏകോപന സമിതി രക്ഷാധികാരി പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള മുഖ്യസന്ദേശം നൽകി.

പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ്, തദ്ദേശസ്വയംഭരണ സ്‌ഥാപന പ്രതിനിധികളായ എം.എസ്. ദീപ, അമ്പിളി ഹരിദാസ്, ജോൺ പി.തോമസ്, പടയണി ഗ്രാമ ഏകോപന സമിതി രക്ഷാധി കാരി വി.കെ. പുരുഷോത്ത മൻപിള്ള, ഡിറ്റിപിസി അംഗം മനോജ് ചരളേൽ, സെക്രട്ടറി വർഗീസ് പുന്നൻ, പി.ടി. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.