വിഡിയോ ആൽബം പ്രകാശനം
Thursday, January 19, 2017 12:49 PM IST
ആലപ്പുഴ: ചലച്ചിത്രതാരം കൊച്ചുപ്രേമനെ മുഖ്യകഥാപാത്രമാക്കി ആലപ്പുഴ സ്വദേശി ഒരുക്കിയ ആൽബത്തിന്റെ റിലീസിംഗ് നടന്നു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ധർമജൻ, കൊച്ചുപ്രേമന് നൽകിയാണ് ആൽബം പ്രകാശനം ചെയ്തത്. ആലപ്പുഴ സ്വദേശിയും ദുബായിൽ സിവിൽ എൻജിനീയറുമായ സുൽഫിക് ആലപിച്ച ഒന്നാനാം കുന്നിന്മേൽ എന്ന ഓഡിയോആൽബത്തിലെ മഴവിൽ എന്നു തുടങ്ങുന്ന ഗാനത്തിലാണ് കൊച്ചുപ്രേമൻ മുഖ്യതാരമായെത്തുന്നത്. യൂട്യൂബിലൂടെ ആൽബം റിലീസ് ചെയ്യാനാണ് അണിയറയിൽ പ്രവർത്തിച്ചവരുടെ തീരുമാനം. ശ്യാംധർമനാണ് ആൽബത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദാണ് രചന. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സുൽഫിക്ക ആലപിച്ച ദുബായ് ഡേയ്സ് എന്ന ഗാനം യുട്യൂബിൽ ഹിറ്റായിരുന്നു.
Loading...
Loading...