നഴ്സില്ല; ചോ​ക്കാ​ട് പ​രി​ര​ക്ഷാ​ ഹോം കെ​യ​ർ നി​ശ്ച​ലാ​വ​സ്ഥ​യി​ൽ
Friday, May 19, 2017 12:17 PM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ പ​രി​ര​ക്ഷാ ഹോം ​കെ​യ​ർ നി​ശ്ച​ലാ​വ​സ്ഥ​യി​ൽ. ചോ​ക്കാ​ട് പി​എ​ച്ച്സി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലീ​വി​ൽ പോ​യ ന​ഴ്സി​ന് പ​ക​രം നി​യ​മി​ത​നാ​യ ആ​ൾ ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​യ​തോ​ടെയാ​ണ് പ്ര​തി​സ​ന്ധി​. നാ​ല് മാ​സ​ത്തി​ലേ​റെ​യാ​യി പി ​എ​ച്ച്സി​യി​ലെ ഏ​ക സ്റ്റാ​ഫ് ന​ഴ്സും ജോ​ലി​ക്ക് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

പ​ക​രം സം​വി​ധാ​നം ഉ​ണ്ടാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഡി​എം​ഒ യോ ​ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ഡിവൈ എ​ഫ്ഐ ​ചോ​ക്കാ​ട് മേ​ഖ​ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​രമായി ഇടപെടണ​മെ​ന്ന്ഡി​വൈ​എ​ഫ്ഐ നി​ല​ന്പൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ.​എ​സ്.​അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Loading...