കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലിൽ മൂ​ന്നാ​ഴ്ച്ചക്കിടെ മരിച്ചതു അഞ്ചു ത​ട​വു​കാ​ർ
Monday, September 18, 2017 11:48 AM IST
കോ​യ​ന്പ​ത്തൂ​ർ : സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മൂന്നാഴ്ച്ചയ്ക്കിടെ മരണമടഞ്ഞതു അഞ്ചു തടവുകാർ. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ 1,800 ലേ​റെ ത​ട​വു​കാ​രാ​ണ് ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ക്കു​ന്നത്. അ​ടു​ത്ത​കാ​ല​ത്താ​യി ജ​യി​ലി​ലെ കു​റ്റ​വാ​ളി​ക​ൽ പെ​ട്ടെ​ന്ന് മ​ര​ണ​പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്നു .

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28 നു ​ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ ആ​ന്‍റ​ണി ആ​ന​ന്ദ് (43 ) ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞു.​ വ​ഞ്ച​ന​ക്കേ​സി​ൽ 5 വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച വ​ന്നി​രു​ന്ന ഗു​രു​സ്വാ​മി (59) സെ​പ്റ്റം​ബ​ർ ഒ​ന്നി​നാണ് മരിച്ചത്. ഈ ​സം​ഭ​വ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ വ​ധ​ശി​ക്ഷ പ്ര​തി​ക​ളാ​യി​രു​ന്നു മാ​നി​ക്കാ​ൻ (57), നാ​രാ​യ​ണ​സ്വാ​മി (70) എ​ന്നി​വർ ക​ഴി​ഞ്ഞ മൂ​ന്നി​നും പ​ത്തി​നും മ​ര​ണ​മ​ട​ഞ്ഞു .ശ​നി​യാ​ഴ്ച ഒ​രു ത​ട​വു​കാ​ര​ൻ കൂടി മ​രി​ച്ചു . 2008 ൽ ​തി​രു​പ്പൂ​ർ കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന രാ​മ​സ്വാ​മി​യാ​ണ് (83) മ​ര​ണ​മ​ട​ഞ്ഞത് . ക​ഴി​ഞ്ഞ 3 ആ​ഴ്ച കാ​ല​യ​ള​വി​ൽ അ​ഞ്ചു ത​ട​വു​കാ​ർ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ചോ​ദ്യ​ങ്ങ​ൾ ബാക്കിയാ​ക്കു​ന്നുണ്ട്.