കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു
Monday, September 18, 2017 11:57 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ശ​ക്ത​മാ​യ മ​ഴയെ തുടർന്ന് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു .ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യാ​യ കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​തു​റ​ന്നു. ഇ​ന്ന​ലെ കാ​ല​ത്ത് പ​ത്തു​മ​ണി​യോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത് .ഇ​തി​ലൂ​ടെ വെ​ള്ളം വ​ന്നു തു​ട​ങ്ങി .25 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​രം അ​ണ് ഉ​യ​ർ​ത്തി​യ​ത് .ഡാ​മി​ന്‍റെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി യി​ൽ എ​ത്തി​യ​തി​നാ​ൽ മ​ഴ ശ​ക്ത​മാ​കു​ക​യും ചെ​യ്ത​ത് കാ​ര​ണ​മാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത് .

കാ​ഞ്ഞി​ര​പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ ഇ​രു​ന്പ​ക​ച്ചോ​ല ശി​രു​വാ​ണി ,പാ​ല​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​ണ് .വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ​ത് ഡാ​മി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​ലും പ​ര​മാ​വ​ധി യാ​കും . ഇ​തു മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടാ​ണ് പ​രീ​ക്ഷ​ണാ​ർ​ത്ഥം ജ​ല​സേ​ച​ന വ​കു​പ്പ് ഇ​രു​പ​ത്തി അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ വീ​തം ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത് .മ​ഴ ഇ​നി​യും തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു വി​ടേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഭാ​ഗി​ക​മാ​യി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട് കി​ലും ഡാ​മി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല .

ഡാം ​തു​റ​ന്ന് വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തൂ​ത​പ്പു​ഴ, ചൂ​രി​യോ​ട് പു​ഴ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു ള്ള ​സാ​ധ്യ​ത​യു​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു .വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം പു​ഴ​ക​ളി​ലൂ​ടെ തു​റ​ന്നു​വി​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.