കരനൽകൃഷി കൊയ്ത്തുത്സവം
Thursday, September 21, 2017 1:27 PM IST
വ​ട​ക്കാ​ഞ്ചേ​രി: പു​തു​രു​ത്തി ഗ​വ.​ യുപി ​സ്കൂ​ളി​ലെ ക​ര​നെ​ൽ കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു.​ സ്കൂ​ൾ പിടി​എ അ​ധ്യാ​പ​ക​രും, വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് ത​രി​ശാ​യി കി​ട​ന്ന സ്കൂ​ൾ വ​ള​പ്പി​ൽ ക​ര​നെ​ൽ കൃ​ഷി ന​ട​ത്തി​യ​ത്. മു​ണ്ടി​ത്തി​കോ​ട് കൃ​ഷി ഭ​വ​നി​ൽ നി​ന്നും വി​ത്തും,സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി.

വി​ള​വെ​ടു​പ്പ് ഉ​ത്സ​വം വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി.​എ​ൻ.​ല​ളി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ കെ.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ട​ത്തി​കോ​ട് കൃ​ഷി ഓ​ഫീ​സ​ർ എ​ൽ .ശ്രീ ​രേ​ഖ, അ​സി.​ഓ​ഫീ​സ​ർ പി.​ശ്രീ​ദേ​വി, പിടിഎ പ്ര​സി​ഡ​ന്‍റ് സി.​എ.​സ​ണ്ണി, പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ. ​ക്രി​സ്റ്റീ​ന, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​മേ​ള​യും ഉ​ണ്ടാ​യി.