കുരുന്നുകൾക്ക് പാടത്തൊരു കൃഷിപാഠം
Thursday, September 21, 2017 1:27 PM IST
വ​ട​ക്കാ​ഞ്ചേ​രി: കാ​ർ​ഷി​ക സം​സ്കൃ​തി യു​ടെ നന്മ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​ന് വ​ര​വൂ​ർ ഗ​വ.​ എ​ൽപി സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പിടി​എ ​ക​മ്മി​റ്റി​യു​ടെ​യും, അ​ധ്യാ​പ​ക​രു​ടെ​യും, നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പാ​ട​ശേ​ഖ​ര​ത്തി​ലെ​ത്തി​ച്ചാ​ണ് ക്ലാ​സ് മു​റി​ക​ളി​ൽ നി​ന്ന് വേ​റി​ട്ട പ​ഠ​ന രീ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. നി​ലം ഉ​ഴു​തു​ന്ന​ത് മു​ത​ലു​ള്ള നെ​ൽ​കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങൾ ക​ർ​ഷ​ക​രും, അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു കൊ​ടു​ത്തു. സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ നെ​ൽ​കൃഷി ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ട​ശേ​ഖ​ര സ​ന്ദ​ർ​ശ​നം.
വ​ര​വൂ​ർ പാ​ല​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.​പഠന ​യാ​ത്ര​യ്ക്ക് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​ബി.​പ്ര​സാ​ദ്, പിടി​എ ​പ്ര​സി​ഡ​ന്‍റ് പി.എ​സ്. ​പ്ര​ദീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി.​സു​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.