വാഴാനിയിലെ ജലം ആവശ്യാനുസരണം തുറന്നുവിടാൻ തീരുമാനം
Thursday, September 21, 2017 1:29 PM IST
വ​ട​ക്കാ​ഞ്ചേ​രി: ഒ​ക്ടോ​ബ​ർ 12 മു​ത​ൽ ഡി​സം സ​ർ 31 വ​രെ വാ​ഴാ​നി ഡാ​മി​ൽ നി​ന്നും ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ളം തു​റ​ന്നു വി​ടാ​ൻ വാ​ഴാ​നി ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.​

വാഴാ​നി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 59.17 മീ​റ്റ​ർ മാ​ത്ര​മാ​ണ്. ജ​ല​സം​ഭ​ര​ണം പൂ​ർ​ണ അ​ള​വി​ൽ എ​ത്താ​ത്ത​തി​നാ​ൽ വെ​ള്ളം ക​ർ​ശ​ന​മാ​യും നി​യ​ന്ത്രി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തോ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി. ​ എ​ക്സി. ​എ​ൻജി​നിയ​ർ കെ.​രാ​ധാ​ക​ഷ്ണ​ൻ, കൃ​ഷി ഓ​ഫീ​സ​ർ പി.​ജി.​ സു​ജി​ത്ത്, അ​സി.​ എ​ൻ​ജി​നിയ​ർ പി.​വി. ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സി.​എ​ക്സി.​എ​ൻ​ജി​നിയ​ർ ഐ.​കെ.​മോ​ഹ​ന​ൻ സ്വാ​ഗ​തും അ​സി.​എ​ൻ​ജി​നീ​യ​ർ പി.​എ​ൻ.​രാ​ഘ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.