ഉൗ​രു പ്ര​തി​ഭാ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 21, 2017 1:29 PM IST
പ​ഴ​യ​ന്നൂ​ർ: പ​ഴ​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ന്പ​ള​ക്കോ​ട് ഉൗ​ര് ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ദ്യാ​ല​യ​ത്തി​ലെ​ത്താ​ൻ വി​മു​ഖ​ത​യു​ള്ള 15 ആ​ദി​വാ​സി​കു​ട്ടി​ക​ളു​ടെ​യും ആ ​പ്ര​ദേ​ശ​ത്തെ മ​റ്റു പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ​യും സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ആ​ർ​സി വി​ഭാ​വ​നം ചെ​യ്യു​ന്ന ഉൗ​രു പ്ര​തി​ഭാ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജ​ൻ നിർവഹിച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ശ്രീ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉൗ​രു​മു​പ്പ​ൻ ചു​ക്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു ധ​ർ​മ്മ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പ​ത്മ​ജ മു​ര​ളീ​ധ​ര​ൻ, പ​ഴ​യ​ന്നൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ഹെ​ഡ്മാ​സ്റ്റ​ർ അ​ബ്ദു​ൾ മ​ജീ​ദ്, ട്രെ​യ്ന​ർ ശെ​ൽ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​പി​ഒ കെ.​ച​ത്ര​രേ​ഖ സ്വാ​ഗ​ത​വും സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ഫി​യ ബീ​ഗം ന​ന്ദി​യും പ​റ​ഞ്ഞു.