ബാ​ബു ചേലപ്പാടന​ച്ച​ന്‍റെ ഓ​ർ​മ​യി​ൽ ബ​ന്ധു​മി​ത്രാ​ദി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു
Thursday, September 21, 2017 1:29 PM IST
അ​മ​ല​ന​ഗ​ർ: ചൊ​വ്വ​ന്നൂ​ർ പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ബാ​ബു ചേ​ല​പ്പാ​ട​ന്‍റെ 41-ാം ച​ര​മ​ദി​ന​ത്തി​ൽ ഉ​റ്റ​വ​രും സു​ഹൃ​ത്തു​ക്ക​ളും അ​മ​ല മെ​ഡി​ക്ക​ൽ​ കോ​ള​ജി​ൽ അ​നു​സ്മ​ര​ണ യോ​ഗം ചേ​ർ​ന്നു. ബോ​ണ്‍ കാ​ൻ​സ​റി​നു ചി​കി​ത്സ​ ന​ട​ത്തു​ന്ന നി​ർ​ധ​ന​നാ​യ മു​ഹ​മ്മ​ദ് സ​ൽ​മാ​നു​ള്ള ധ​ന​സ​ഹാ​യം ബാ​ബു അ​ച്ച​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട് കൈ​മാ​റി. അ​ച്ച​നെ ര​ണ്ടു​മാ​സ​ത്തി​ല​ധി​കം ശു​ശ്രൂ​ഷി​ച്ച ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും സ്റ്റാ​ഫം​ഗ​ങ്ങ​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ അ​നു​മോ​ദി​ച്ചു.

അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി, ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ചൊ​വ്വ​ന്നൂ​ർ പ​ള്ളി വി​കാ​രി ഫാ. ​അ​നീ​ഷ്, ഡോ. ​ബി​നു പു​ത്തൂ​ർ സൈ​മ​ണ്‍, ഡോ. ​സ്കോ​ട്ട് ചാ​ക്കോ, കു​ടും​ബാം​ഗ​ങ്ങ​ളാ​യ അ​ഞ്ജു, സി​സ്റ്റ​ർ നീ​ന പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.