ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ണ​ക്കു​ഴി​ക​ൾ; ഒ​പ്പുശേ​ഖ​ര​ണ​വു​മാ​യി നാ​ട്ടു​കാ​ർ
Thursday, September 21, 2017 1:33 PM IST
ചെ​ന്ത്രാ​പ്പി​ന്നി: ദേ​ശീ​യ​പാ​ത പ​തി​നേ​ഴി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള കു​ഴി​ക​ളെ കൊ​ണ്ട് ജ​ന​ങ്ങ​ൾ പൊ​റു​തി മു​ട്ടി​യി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​താ​യ​തോ​ടെ ഒ​പ്പ് ശേ​ഖ​ര​ണ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി.​അ​പ​ക​ട​ക​ര​മാം വി​ധം രൂ​പ​പ്പെ​ട്ട കു​ഴി​ക​ളി​ൽ വീ​ണ് ദി​വ​സ​വും ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ജ​നം രം​ഗ​ത്തി​റ​ങ്ങി​യ​ത്. ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ന്ത്രാ​പ്പി​ന്നി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രി​ൽനി​ന്ന് ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

ആ​യി​ര​ത്തി​ൽ​പ​രം ഒ​പ്പു​ക​ളും പ​രാ​തി​യും ചേ​ർ​ത്ത് ചാ​വ​ക്കാ​ട് എ​ൻഎ​ച്ച് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ക​യും കോ​പ്പി പൊ​തു മ​രാ​മ​ത്തു മ​ന്ത്രി​ക്കും എംഎ​ൽഎ​മാ​ർ​ക്കും അ​യ​ച്ചു. ഉ​ട​നെ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തുമെ ന്നും ജ​ന​കീ​യ സ​മി​തി ക​ണ്‍​വീ​ന​ർ ഷെ​മീ​ർ എ​ളേ​ട​ത്ത്, ചെ​യ​ർ​മാ​ൻ ര​വീ​ന്ദ്ര​ൻ ഉ​ള്ളാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.