പോ​ട്ട ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Thursday, September 21, 2017 1:44 PM IST
പോ​ട്ട: ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വിശുദ്ധ കൊ​ച്ചു​ത്രേ​സ്യയു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം വി​കാ​രി ഫാ.​ജോ​യ് ക​ട​ന്പാ​ട്ട് നി​ർ​വ​ഹി​ച്ചു. അ​സി. വി​കാ​രി​മാരായ ഫാ. ​ഫ്രാ​ങ്കോ പ​റ​പ്പു​ള്ളി, ഫാ. ​ദി​ലീ​പ് വി​ത​യ​ത്തി​ൽ, കൈ​ക്കാ​ര​ന്മാ​രായ ജി​ജോ മാ​ളി​യേ​ക്ക​ൽ, ബേ​ബി വെ​ളി​യ​ത്ത്, ഡേ​വി​സ് വെ​ളി​യ​ത്ത്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജോ​യ് കോ​ക്കാ​ട​ൻ എ​ന്നി​വ​ർ പങ്കെടുത്തു.