കെ​സി​വൈ​എം "ലോ​ട്ട്-17' നാ​ളെ
Thursday, September 21, 2017 1:44 PM IST
കൊ​ച്ചി: കെ​സി​വൈ​എം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ​ക്കും ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന സെ​മി​നാ​റും കെ​സി​വൈ​എം പ​ഠ​ന​ശി​ബി​ര​വും "ലീ​ഡേ​ഴ്സ് ഓ​ഫ് ടു​മാ​റോ' (ലോ​ട്ട് 2017 ) നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നുവ​രെ ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. സ​ത്യ​ദീ​പം മാ​നേ​ജ​ർ ഫാ. ​സെ​ൻ ക​ല്ലു​ങ്ക​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ത​മം​ഗ​ലം രൂ​പ​ത മു​ൻ കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ അ​റ​യ്ക്ക​ൽ, മു​ൻ കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​സി കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യു​ള്ള സെ​മി​നാ​ർ ന​യി​ക്കും. കെ​സി​വൈ​എം മു​ൻ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ് കൈ​ത​ക്കോ​ട്ടി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.

കെ​സി​വൈ​എം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സു​രേ​ഷ് മ​ല്പാ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ച്ചി​ൽ, മു​ൻ അ​തി​രൂ​പ​ത പ്ര​സി​ഡന്‍റ് സ​ജി വ​ട​ശേ​രി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.