ടിപ്പറിടിച്ചു മരണം: ഗൂ​ഢാ​ലോ​ച​ന​; കേസെടുക്കണമെ​ന്നു ബ​ന്ധു​ക്ക​ൾ
Thursday, September 21, 2017 1:49 PM IST
തൃ​ശൂ​ർ: ചാ​ല​ക്കു​ടി മേ​ലൂ​ർ പ​ന്ത​ൽ​പ്പാ​ടം സ്വ​ദേ​ശി പെ​ല്ലി​ശേ​രി ലി​ബി​ൻ ജേ​ക്ക​ബ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19നാ​ണ് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന ലി​ബി​നെ​യും ഇ​ര​ട്ടസ​ഹോ​ദ​ര​നാ​യ ലി​ന്‍റോയെ​യും അ​തി​ര​പ്പി​ള്ളി സി​ൽ​വ​ർ സ്റ്റോം ​പാ​ർ​ക്കി​നു സ​മീ​പം​ വ​ച്ച് ടി​പ്പ​ർ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. ബൈ​ക്കി​നു പിറ​കി​ലി​രു​ന്ന ലി​ബി​ൻ സം​ഭ​വസ്ഥ​ല​ത്തു മ​രി​ച്ചു. ഇ​തു ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്നും അ​യ​ൽ​ക്കാ​രാ​യ കോ​യി​ക്ക​ര സ​ണ്ണി, കു​റ്റി​ക്കാ​ട​ൻ പോ​ളി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ലി​ബി​ന്‍റെ അ​മ്മ കൊ​ച്ചു​ത്രേ​സ്യ, സ​ഹോ​ദ​ര​ൻ ലി​ന്‍റോ, സ​ഹോ​ദ​രി ലി​നി, മ​രു​മ​ക​ൻ ഷി​ജു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ടി​രു​ന്ന സ്ഥ​ലം ഇ​വ​ർ ച​തി​യി​ലൂ​ടെ കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യും ഇ​തി​നെച്ചൊല്ലി വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​രു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന​താ​യും ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ടി​പ്പ​ർ ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ടി​പ്പ​ർ ലോ​റി​യു​ടെ ഉ​ട​മ​സ്ഥ​ൻ കു​റ്റി​ക്കാ​ട​ൻ പോ​ളി​യെ കേ​സി​ൽ പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല. ചാ​ല​ക്കു​ടി സി​ഐ കേ​സി​ൽ ഇ​തു​വ​രെ കു​റ്റ​പ​ത്രം പോ​ലും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.