അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം
Friday, September 22, 2017 1:36 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​ങ്ങ​ൾ​ക്കു ഉ​പ​ദ്ര​വം സൃ​ഷ്ടി​ക്കു​ന്ന അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു മാ​ടാ​യി​ക്കോ​ണം ഗ്രാ​മ​വി​ക​സ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പെ​ട്ടെ​ന്ന് വൈ​ദ്യു​തി നി​ല​യ്ക്കു​ക​യും യാ​ദൃ​ശ്ചി​ക​മാ​യി വൈ​ദ്യു​തി വ​രു​ക​യും ചെ​യ്യു​ന്പോ​ൾ ബ​ൾ​ബു​ക​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി ആ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ല​വി​ത​ര​ണം, കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കും ഇ​തു പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ല​പ്രാ​വ​ശ്യം വൈ​ദ്യു​തി​വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ട്ടി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കി​ഴു​ത്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. മോ​ഹ​ന​ൻ, പി. ​മു​ര​ളീ​കൃ​ഷ്ണ​ൻ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.