40 നാ​ട്ടു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 22, 2017 1:42 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജും കോ​ള​ജി​ലെ എ​ൻ​എ​സ്എ​ സ് യൂ​ണി​റ്റു​ക​ളും ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക്ല​ബും സം​യു​ക്ത​മാ​യി "എ​ന്‍റെ വീ​ട്ടി​ലും നാ​ട്ടു​മാ​വ്' പ​ദ്ധ​തിപ്ര​കാ​രം 40 നാ​ട്ടു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ കോ​ള​ജു​ക​ളി​ലും ഗ്രീ​ൻ കാ​ന്പ​സ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള "എ​ന്‍റെ മ​രം’, ’എ​ന്‍റെ മാ​വ് - എ​ന്‍റെ സ്വ​ന്തം നാ​ട്ടു​മാ​വ് ' എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണു തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ക്രൈ​സ്റ്റ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കാ​ണു മാ​വി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.