ഇ​രി​ങ്ങാ​ല​ക്കു​ട​ സ​ബ് ലോ​ട്ട​റി ഓ​ഫീ​സി​നു പൊ​ൻ​തി​ള​ക്കം
Friday, September 22, 2017 1:42 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നി​ര​വ​ധി പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ​ബ് ലോ​ട്ട​റി ഓ​ഫീ​സി​നു പൊ​ൻ​തി​ള​ക്കം. പ​ത്തു കോ​ടി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി തി​രു​വോ​ണം ബ​ന്പ​ർ ടി​ക്ക​റ്റ് വി​ല്പന​യി​ൽ പു​തു​താ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ആ​രം​ഭി​ച്ച സ​ബ് ലോ​ട്ട​റി ഓ​ഫീ​സ് മൂ​ന്നാം​സ്ഥാ​നം നേ​ടി.

ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം ഓ​ണം ബ​ംബർ ലോ​ട്ട​റി ടി​ക്ക​റ്റാ​ണ് 141 ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ഇ​വി​ടെ വി​റ്റ​ഴി​ച്ച​ത്. ഗു​രു​വാ​യൂ​ർ, പ​ട്ടാ​ന്പി എ​ന്നി​വ​യാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ന​ക്സ് കെ​ട്ടി​ട​ത്തി​ൽ പ്ര​ഥ​മ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് ഈ ​ഓ​ഫീ​സാ​ണ്.

ഒ​ട്ടേ​റെ പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ലും ലോ​ട്ട​റി വി​ല്പന​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ ഇ​വ​ർ​ക്കു ക​ഴി​ഞ്ഞു. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ലോ​ട്ട​റി ഓ​ഫീ​സ​റി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ഈ ​ഓ​ഫീ​സി​ൽ ഒാഫീസർക്കു പു​റ​മെ ഒ​രു ജൂ​ണിയ​ർ സൂ​പ്ര​ണ്ട്, സീ​നി​യ​ർ ക്ല​ർ​ക്ക്, ര​ണ്ടു ഡെ​യ്‌ലി വേ​ജ​സ് ജീ​വ​ന​ക്കാ​രും ഒ​രു ഓ​ഫി​സ് അറ്റ​ൻ​ഡ​റു​മാ​ണു​ള്ള​ത്. ഡെ​യ്‌ലി ഡ്രോ ​ടി​ക്ക​റ്റു​ക​ളു​ടെ വി​ല്പന​യി​ലും ഈ ​ഓ​ഫി​സ് മു​ൻ​പ​ന്തി​യി​ലാ​ണു​ള്ള​ത്.

ഒ​രു​ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി​ര​ണ്ടാ​യി​രം ടി​ക്ക​റ്റു​ക​ൾ​വ​രെ ഇ​വി​ടെ വി​റ്റു​പോ​യി​ട്ടു​ണ്ട്. ജി​എ​സ്ടി ഇ​ന​ത്തി​ൽ ഒ​ന്പ​തു ല​ക്ഷ​ത്തോ​ളം രൂ​പ സ​ർ​ക്കാ​രി​നു വ​രു​മാ​ന​മു​ണ്ടാ​ക്കി കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ക്സ് കെ​ട്ടി​ട​ത്തി​ൽ ഇ​തു​വ​രെ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ​യ്ക്കു ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​രു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​ണു ഇ​വ ഇ​പ്പോ​ൾ താ​ത്്്കാ​ലി​ക​മാ​യി ല​ഭി​ച്ചു​വ​രു​ന്ന​ത്. ഇ​ത്ത​രം പ​രാ​ധീ​ന​ത​ക​ൾ​ക്കി​ട​യി​ലും ഭാ​ഗ്യം വി​റ്റു ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റു​ന്പോ​ൾ ത​ങ്ങ​ളു​ടെ ഓ​ഫീ​സി​നു അ​ധി​കൃ​ത​രി​ൽ​നി​ന്ന് എ​ന്നാ​ണു ഭാ​ഗ്യം ക​ടാ​ക്ഷി​ക്കു​ക​യെ​ന്ന ചിന്തയിലാ​ണു ഇ​വ ​രി​പ്പോ​ൾ.