മാ​ള പ​ള്ളി തി​രു​നാ​ളി​നു ജൈ​വ പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ട് ഉൗ​ട്ട് ഒ​രു​ങ്ങും
Friday, September 22, 2017 1:49 PM IST
മാ​ള : സെ​ന്‍റ് സ്റ്റ​നി​സ്ലാ​വോ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ളി​ന് ഉൗ​ട്ട് ഒ​രു​ക്കു​ന്ന​ത് ഇ​ട​വ​ക​യി​ലെ വീ​ടു​ക​ളി​ൽ വി​ള​യി​ച്ച ജൈ​വ പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ച്ച്.

പ​ച്ച​ക്ക​റി​ക​ളു​ടെ കാ​ഴ്ച​സ​മ​ർ​പ​ണം ഇ​ന്ന​ലെ വൈ​കീ​ട്ട് ദേ​വാ​ല​യ​ത്തി​ൽ ന​ടന്നു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​. ആ​ന്‍റോ ത​ച്ചി​ൽ വി​ഭ​വ​ങ്ങ​ൾ ആ​ശീ​ർ​വ​ദി​ച്ച് സ്വീ​ക​രി​ച്ചു.ഇ​ട​വ​ക​യി​ലെ കു​ടും​ബ സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​നാ​ളി​ന് ഇ​ത് മൂ​ന്നാം വ​ർ​ഷ​മാ​ണ് ഇ​ട​വ​ക​യി​ലെ ഭ​വ​ന​ങ്ങ​ളി​ൽ വി​ള​യി​ച്ച ജൈ​വ പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നാ​യി 38 കു​ടും​ബ​യൂ​ണി​റ്റു​ക​ൾ വ​ഴി എ​ല്ലാ വീ​ടു​ക​ളി​ലേ​യ്ക്കും നേ​ര​ത്തെ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തിരുന്നു ഇ​തോ​ടൊ​പ്പം ജൈ​വ പ​ച്ച​ക്ക​റി​യെ​ക്കു​റി​ച്ചു​ള്ള ക്ലാ​സും ഇ​ട​വ​ക​യി​ൽ ന​ട​ത്തി.

കേ​ന്ദ്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഇ​ട​വ​ക​വി​കാ​രി ഫാ. ​പ​യ​സ് ചി​റ​പ്പ​ണ​ത്ത്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ബി​നോ​യ് കോ​ഴി​പ്പാ​ട്ട്, ഫാ. ​റി​ന്‍റൊ തെ​ക്കി​നി​യ​ത്ത്, ഫാ. ​ജോ​യ​ൽ ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​തൃ​കാ​പ​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​നാ​ളി​നു​ള്ള പ​ച്ച​ക്ക​റി​ക​ൽ ഇ​ട​വ​ക​യി​ൽ വി​ള​യു​ക​യാ​യി​രു​ന്നു.ഇ​ന്ന​ലെ ന​ട​ന്ന പ​ച്ച​ക്ക​റി സ​മ​ർ​പ്പ​ണ​ത്തി​ൽ മി​ക​ച്ച രീ​തി​യി​ൽ ഉ​ള്ള​വ​യെ തി​ര​ഞ്ഞെ​ടു​ത്ത് ഇ​ട​വ​ക​യി​ൽ സ​മ്മാ​ന​വും ന​ല്കി.
പ്ര​ധാ​ന​തി​രു​നാ​ൾ ദി​നാ​മ​യ നാ​ളെ രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, എട്ടിന് ​നേ​ർ​ച്ച​പാ​യ​സം, നേ​ർ​ച്ച ഉൗ​ട്ട് എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ന​ട​ക്കും. പ​ത്തി​നു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം എ​ന്നി​വ​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.