കോ​ർ​പ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് 28ന്
Friday, September 22, 2017 1:49 PM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ന്നു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ഈ ​മാ​സം 28 നു ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. മു​ൻ​ധാ​ര​ണ​യ​നു​സ​രി​ച്ച് 20 മാ​സ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യതി​നാ​ലാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജി​വ​ച്ച​ത്.

പു​തി​യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​ലെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക 27 നു ​സ​മ​ർ​പ്പി​ക്ക​ണം. 28 നു ​രാ​വി​ലെ 11 നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.

കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ത​യാ​റാ​ക്കി​യ ധാ​ര​ണ​യ​നു​സ​രി​ച്ച് ഐ ​ഗ്രൂ​പ്പി​ലെ ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി, ലാ​ലി ജ​യിം​സ്, എ ​ഗ്രൂ​പ്പി​ലെ ഷീ​ന ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ പു​തി​യ ചെ​യ​ർ​മാന്മാ​രാ​കു​ക. ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി​ക്കു ക്ഷേ​മ​കാ​ര്യ​വും ലാ​ലി ജ​യിം​സി​നു വി​ദ്യാ​ഭ്യാ​സ​വും ഷീ​ന ച​ന്ദ്ര​ന് ന​ഗ​രാ​സൂ​ത്ര​ണ​വും ന​ൽ​കും.
കോ​ണ്‍​ഗ്ര​സി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യി​രു​ന്ന ജേ​ക്ക​ബ് പു​ലി​ക്കോ​ട്ടി​ൽ- ക്ഷേ​മ​കാ​ര്യം, വ​ൽ​സ​ല ബാ​ബു​രാ​ജ്- വി​ദ്യാ​ഭ്യാ​സം, ന​ഗ​രാ​സൂ​ത്ര​ണം- എം.​ആ​ർ. റോ​സി​ലി എ​ന്നി​വ​രാ​ണു മു​ൻ​ധാ​ര​ണ​യ​നു​സ​രി​ച്ചു രാ​ജി​വ​ച്ച​ത്. ഫ്രാ​ൻ​സി​സ് ചാ​ലി​ശേ​രി കാ​ര്യാ​ട്ടു​ക​ര ഡി​വി​ഷ​നി​ലേ​യും ലാ​ലി ജ​യിം​സ് ലാ​ലൂ​രി​ലേ​യും ഷീ​ന പ​നു​മു​ക്കി​ലേ​യും കൗ​ണ്‍​സി​ല​ർ​മാ​രാ​ണ്.