ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Friday, September 22, 2017 2:04 PM IST
ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ മ​യിച്ച വ​ള​വി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 40 അ​ടി താ​ഴ്ചയി​ലേ​ക്കു മ​റി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു നി​ന്നും പൂ​നെ​യി​ലേ​ക്ക് റ​ബ​ർ പ​ല​ക​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ക​ർ​ണാ​ട​ക​യി​ലെ ഹൂ​ബ്ലി​യി​ൽ നി​ന്നും കൊ​യി​ലാ​ണ്ടി​യി​ലേ​ക്കു പ​ഞ്ച​സാ​ര ക​യ​റ്റി​വ​രി​ക​യാ​യി​രു​ന്നു ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ഞ്ച​സാ​ര ക​യ​റ്റി​യ ലോ​റി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. 11 കെ​വി വൈ​ദ്യു​ത ലൈ​നു​ക​ളും തൂ​ണും ത​ക​ർ​ത്താ​ണ് വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു ലോ​റി പ​തി​ച്ച​ത്. അപകടത്തിൽ ഡ്രൈ​വ​ർ​മാ​രും സ​ഹാ​യി​മാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​കാ​റു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ മ​യ്യിച്ച വ​ള​വി​ന്‍റെ ഇ​രു​വ​ശ​വും ഉ​യ​ർ​ത്തി വീ​തി കൂ​ട്ടു​മെ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തിലാണ്.ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​ൻ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി മ​യ്യിച്ച​യി​ലെ യു​വാ​വി​ന് ഗു​രു​ത​രമായി പ​രി​ക്കേ​റ്റി​രു​ന്നു.