മീ​സി​ൽ​സ് റു​ബെ​ല്ലാ പ്ര​തി​രോ​ധം: ഒ​രു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വ​യ്പ്പ് ന​ട​ത്തി
Saturday, October 7, 2017 10:21 AM IST
കൊല്ലം:ഒ​രു മാ​സം നീ​ണ്ട ു നി​ൽ​ക്കു​ന്ന മീ​സി​ൽ​സ് റു​ബെ​ല്ലാ പ്ര​തി​രോ​ധ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​തു വ​രെ 97, 692 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യ​ത്.
398 കേ​ന്ദ്ര​ങ്ങ​ളി​ലും 19 ഒൗ​ട്ട്റീ​ച്ച് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് ദി​വ​സ​ത്തി​ന​ക​മാ​ണ് ഇ​ത്ര​യും കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കാ​നാ​യ​ത്. 2020 ഓ​ടെ ഇ​രു രോ​ഗ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​രി​പാ​ടി സ​ന്പൂ​ർ​ണ്ണ​മാ​ക്കാ​ൻ എ​ല്ലാ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ല​യ മേ​ധാ​വി​ക​ളും അ​ധ്യാ​പ​ക​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും കു​ത്തി​വ​യ്പി​നെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡി​എംഒ ​അ​ഭ്യ​ർ​ത്ഥി​ച്ചു.