സോ​ള​മ​ന്‍ ഇ​നി ഗാ​ന്ധി​ഭ​വ​ന്‌റെ സ്നേ​ഹ​ത്ത​ണ​ലി​ല്‍
Saturday, October 7, 2017 10:21 AM IST
പു​ന​ലൂ​ര്‍: ജീ​വി​ത വീ​ഥി​യി​ല്‍ ഇ​നി സോ​ള​മ​ന്‍ ഒ​റ്റ​യ്ക്ക​ല്ല. മ​നോ​നി​ല​തെ​റ്റി പു​ന​ലൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്ന മു​സാ​വ​രി​ക്കു​ന്ന് മു​ല്ല​യ്ക്ക​ല്‍ തെ​ക്കേ​തി​ല്‍ സോ​ള​മ​ന്‍(62)​ന് ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യ​മേ​കി.

അ​വി​വാ​ഹി​ത​നാ​യ സോ​ള​മ​ന്‍ പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്ലി​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ശേ​ഷം ഏ​കാ​ന്ത​ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ള്‍ ഉ​ണ്ട്.

മാ​ന​സി​ക നി​ല​തെ​റ്റി​യ​തോ​ടെ ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​താ​യ സോ​ള​മ​ന്‍ സ​ഹോ​ദ​ര​നോടൊപ്പമായിരുന്നു താ​മ​സ​മെ​ങ്കി​ലും ഇ​പ്പോ​ള്‍ ഇ​യാ​ള്‍ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ക​യും പ​തി​വാ​യ​തോ​ടെ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ​ചെ​യ​ര്‍​മാ​ന്‍ എം.​എ രാ​ജ​ഗോ​പാ​ലി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ പ്ര​വ​ര്‍​ത്ത​ക​രാ​യ കെ.​സാ​ബു, അ​നി​ല്‍, മാ​യ അ​നി​ല്‍, ഷി​നി​മോ​ള്‍ ഷാ​ജി എ​ന്നി​വ​ര്‍ എ​ത്തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, ജെ.​ജെ അ​ല​ക്സാ​ണ്ട​ര്‍, സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.