ന​​ഗ​​ര​​മധ്യത്തി​​ൽ പാ​​താ​​ള​ക്കു​ഴി​ക​​ൾ; ​യാ​​ത്രി​ക​ർ​ക്കു ദു​​രി​​തം
Saturday, October 7, 2017 11:40 AM IST
കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ റോ​​ഡു​​ക​​ളി​​ൽ കു​​ഴി​​ക​​ൾ നി​​റ​​ഞ്ഞ​​തോ​​ടെ യാ​​ത്ര ബു​​ദ്ധി​​മു​​ട്ടേ​​റി​​യ​​താ​​യി. ന​​ഗ​​ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന സ്ഥ​​ല​​ങ്ങ​​ളാ​​യ നാ​​ഗ​​ന്പ​​ടം, ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ, സീ​​സ​​ർ പാ​​ല​​സ് ജം​​ഗ്ഷ​​ൻ, കെ.​​എ​​സ്ആ​​ർ​​ടി​​സി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണു കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

അ​​ടു​​ത്ത​​യി​​ടെ പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ലാ​​ണു മി​​ക്ക​​റോ​​ഡു​​ക​​ളി​​ലും കു​​ഴി രൂ​​പ​​പ്പെ​​ട്ട​​ത്. കു​​ഴി​​ക​​ൾ കാ​​ര​​ണം വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ഴ​​ഞ്ഞു​​നീ​​ങ്ങു​​ന്ന​​തു ഗ​​താ​​ഗ​​ത കു​​രു​​ക്കി​​നും കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. തി​​ര​​ക്കു വ​​ർ​​ധി​​ക്കു​​ന്ന സ​​മ​​യ​​ങ്ങ​​ളി​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ മെ​​ല്ല​​പ്പോ​​ക്ക് വ​​ൻ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ഏ​​താ​​നും നാ​​ളു​​ക​​ൾ​​ക്കു മു​​ന്പു രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ കു​​ഴി​​ക​​ൾ അ​​ട​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും പി​​ന്നീ​​ട് പെ​​യ്ത മ​​ഴ​​യി​​ൽ നി​​ക​​ത്തി​​യ ഭാ​​ഗ​​ങ്ങ​​ളി​​ല​​ട​​ക്കം റോ​​ഡു​​ക​​ൾ വീ​​ണ്ടും ത​​ക​​രു​​ക​​യാ​​യി​​രു​​ന്നു.

നാ​​ഗ​​ന്പ​​ട​​ത്തു​​നി​​ന്ന് ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ൽ മൂ​​ന്നു സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണ് വ​​ലി​​യ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. അ​​ടു​​ത്തി​​ടെ ന​​വീ​​ക​​രി​​ച്ച ഭാ​​ഗ​​ത്താ​​ണി​​ത്. ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലു​​ള്ള കു​​ഴി​​ക​​ൾ ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കു വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണു​​ണ്ടാ​​ക്കു​​ന്ന​​ത്. പ​​ല​​പ്പോ​​ഴും ഇ​​ത് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും കാ​​ര​​ണ​​മാ​​കു​​ന്നു. ബേ​​ക്ക​​ർ സ്കൂ​​ളി​​നു മു​​ന്നി​​ലും ട്രാ​​ഫി​​ക് ഐ​​ല​​ൻ​​ഡി​​നു സ​​മീ​​പ​​ത്തും വ​​ലി​​യ കു​​ഴി​​ക​​ളാ​​ണു​​ള്ള​​ത്. പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു കെ.​​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡി​​ലേ​​ക്കു പോ​​കു​​ന്ന റോ​​ഡി​​ലും സ്റ്റാ​​ൻ​​ഡി​​നു​​മു​​ന്നി​​ലും നി​​ര​​വ​​ധി കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

പു​​ളി​​മൂ​​ട് റോ​​ഡി​​ൽ പ​​ല​​പ്പോ​​ഴും വാ​​ഹ​​ന​​ക്കു​​രു​​ക്കി​​നും ഇ​​തു കാ​​ര​​ണ​​മാ​​കു​​ന്നു. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ഭാ​​ഗം, ക​​ഞ്ഞി​​ക്കു​​ഴി, ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജ്, എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും കോ​​ടി​​മ​​ത നാ​​ലു​​വ​​രി പാ​​ത​​യി​​ലും റോ​​ഡി​​ൽ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​ടു​​ത്ത​​യി​​ടെ റോ​​ഡി​​ൽ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ നാ​​ഗ​​ന്പ​​ടം മേ​​ൽ​​പ്പാ​​ല​​ത്തി​​നു സ​​മീ​​പ​​വും കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത് ഇ​​രു​​ച​​ക്ര വാ​​ഹ​​ന യാ​​ത്ര​​ക്കാ​​ർ വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണു സൃ​​ഷ്‌​​ടി​​ക്കു​​ന്ന​​ത്.