റോഡ് തകർന്നു; ക​ക്കാ​ടം​പൊ​യി​ൽ- നി​ല​മ്പൂ​ർ യാ​ത്ര ദു​ഷ്ക​രം
Saturday, October 7, 2017 12:11 PM IST
തി​രു​വ​മ്പാ​ടി: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര ഗ്ര​മ​മാ​യ ക​ക്കാ​ടം​പൊ​യി​ൽ നി​ന്ന് നി​ല​മ്പൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്നു. ക​ല്ലും കു​ഴി​യും നി​റ​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ റോ​ഡി​ലൂ​ടെ നി​ല​മ്പൂ​ർ ഡി​പ്പോ​യ​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഭ​യ​ത്തോ​ടെ​യാ​ണെ​ന്ന് നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു.

മ​ല​ബാ​റി​ന്‍റെ ഊ​ട്ടി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ക​ക്കാ​ടം​പൊ​യി​ലി​ലേ​ക്ക് ദി​നം​പ്ര​തി എ​ത്തി​ച്ചേ​രു​ന്ന നൂ​റ് ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളും നി​ല​മ്പൂ​ർ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ദീ​ർ​ഘ​കാ​ല​ആ​വ​ശ്യം അ​ധി​കൃ​ത​ർ ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ക​ക്കാ​ടം​പൊ​യി​ൽ. പ്ര​ദേ​ശം വി​ക​സ​ന​കാ​ര്യ​ത്തി​ൽ അ​വ​ഗ​ണ​ന നേ​രി​ടു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.