ക​ല്ലം​മ്പാ​റ- സ​ത്രം​മു​ക്ക് സ​മാ​ന്ത​ര​പാ​ത ത​ക​ര്‍​ന്നു
Saturday, October 7, 2017 12:20 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മാ​ന്ത​ര​പാ​ത​യാ​യ ക​ല്ലം​മ്പാ​റ- സ​ത്രം​മു​ക്ക് റോ​ഡ് ത​ക​ര്‍​ന്നു. റോ​ഡി​ലെ കു​ത്ത​നെ​യു​ള്ള കു​ഴി​യി​ല്‍​പ്പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു.

റോ​ഡ് ടാ​ര്‍ ചെ​യ്തി​ട്ട് ര​ണ്ടു​വ​ര്‍​ഷ​മേ ആ​യി​ട്ടു​ള്ളു എ​ന്നാ​ല്‍ ത​ക​ര്‍​ച്ച​ക്ക് ഒ​ട്ടും കു​റ​വി​ല്ല. മു​നിസി​പ്പാ​ലി​റ്റി​യു​ടെ മു​ന്നി​ല്‍​നി​ന്നും തു​ട​ങ്ങി ക​ല്ലം​മ്പാ​റ​യി​ല്‍ വ​ന്നി​റ​ങ്ങു​ന്ന ത​ര​ത്തി​ലാ​ണ് സ​മാ​ന്ത​ര പാ​ത നി​ർ​മി​ച്ചി​രു​ന്ന​ത്. പ്ര​ധാ​ന​പാ​ത​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യാ​ല്‍ പ​ക​രം ഉ​പ​യോ​ഗി​ക്കു​ക എ​ന്നൊ​രു ല​ക്ഷ്യ​വും ഇ​തി​നു​ണ്ടാ​യി​രു​ന്നു.

റ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യാ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് മാ​സ​ങ്ങ​ളാ​യി റോ​ഡ് ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്നി​ന്നും പ​ഴ​കു​റ്റി​യി​ലേ​ക്കും, ഉ​ളി​യൂ​ര്‍, നെ​ട്ട എന്നിവടങ്ങളിലേക്കു പോ​കു​ന്ന​ത്തി​നും ഏ​റ്റ​വും എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​ൻ സാ​ധി​ക്കു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ.