മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്നു; അംഗപരിമിതയായ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Saturday, October 7, 2017 12:20 PM IST
വെ​ള്ള​റ​ട: മ​രം വീ​ണ് വീ​ട് ത​ക​ർ​ന്ന് അംഗപരിമിതയായ വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു. കോ​വി​ല്ലൂ​ർ മേ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ അ​പ്പു-​ഷീ​ല ദ​ന്പ​തി​ക​ളു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യ്ക്ക് ശേ​ഷം വീ​ശി​യ​ടി​ച്ച കാ​റ്റി​ലാ​ണ് മ​രം വീ​ടി​ന്‍റെ പു​റ​ത്ത് പ​തി​ച്ച​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അംഗപരി മിതയായ ഷീ​ല​യു​ടെ പു​റ​ത്ത് മേ​ൽ​ക്കൂ​ര​യി​ലെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് പാ​ളി​ക​ൾ പൊ​ട്ടി​വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്.