മാ​ലി​ന്യം നീ​ക്കി; റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​യി
Saturday, October 7, 2017 12:37 PM IST
തൃ​ശൂ​ർ: മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്ന ഒ​രു റോ​ഡി​നെ അ​ഞ്ചുവ​ർ​ഷ​ത്തി​നി​പ്പു​റം വീ​ണ്ടെ​ടു​ത്ത് വീ​ണ്ടും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. വെ​ളി​യ​ന്നൂ​ർ രാ​മ​ഞ്ചി​റ മ​ഠം റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് മാ​ലി​ന്യം കു​ന്നുകൂ​ടി കി​ട​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള ഖ​രമാ​ലി​ന്യ​ങ്ങ​ളും, മ​ണ്ണും കൂ​റ്റ​ൻ ക​ല്ലു​ക​ളു​മൊ​ക്കെ​യാ​യി 15 ലോ​ഡ് മാ​ലി​ന്യ​മാ​ണ് അ​ഞ്ചുമ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​റ്റി​യ​ത്. ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ശ​ക്ത​നി​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച​പ്പോ​ൾ, മ​ണ്ണ് ശ​ക്ത​നി​ലെ കു​ഴി​യാ​യി കി​ട​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ൾ നി​ര​പ്പാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു. പോ​സ്റ്റ് ഓഫീ​സ് റോ​ഡി​ൽനി​ന്നും ശ​ക്ത​നി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലെ കു​രു​ക്കി​നും, ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽനി​ന്നും വെ​ളി​യ​ന്നൂ​രി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലെ തി​ര​ക്കി​നും പ​രി​ഹാ​ര​മാ​കു​ന്ന റോ​ഡാ​യി​രു​ന്നു ഇ​ത്.

2012ൽ ​ലാ​ലൂ​രി​ലേ​ക്കു​ള്ള മാ​ലി​ന്യനീ​ക്കം കോ​ർ​പ​റേ​ഷ​ൻ നി​ർത്തി​യ​പ്പോ​ഴാ​ണ് നി​ര​വ​ധി വ്യാ​പാ​ര മേ​ഖ​ല​ക​ളു​ൾ​പ്പെ​ടു​ന്ന ഈ ​റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​ൻ തു​ട​ങ്ങി​യ​ത്. റോ​ഡ് ഉ​ട​ൻത​ന്നെ റീടാ​ർ ചെ​യ്ത് ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.