പ​യ്യ​ന്നൂ​ര്‍-​ചെ​റു​പു​ഴ-​ആ​ല​ക്കോ​ട്-​ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ റേ​ഷ​ൻ കാ​ർ​ഡ് പ​രാ​തി: ഹി​യ​റിം​ഗ് 10 മു​ത​ൽ
Saturday, October 7, 2017 12:53 PM IST
ത​ളി​പ്പ​റ​മ്പ്: ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം-2013 പ്ര​കാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ന്തി​മ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലും ക​ണ്ണൂ​ര്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​വ​ർ​ക്കാ​യി ഹി​യ​റിം​ഗ് ന​ട​ത്തു​ന്നു. പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ ടോ​ക്ക​ണ്‍ ര​ശീ​ത്, പ​ഴ​യ​തും പു​തി​യ​തു​മാ​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍, അ​വ​കാ​ശ​വാ​ദം തെ​ളി​യി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ എ​ന്തെ​ങ്കി​ലും ഹാ​ജ​രാ​ക്കാ​നു​ണ്ടെ​ങ്കി​ല്‍ ആ​യ​തും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഹി​യ​റിം​ഗ് ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ഹി​യ​റിം​ഗ്.