ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Thursday, October 12, 2017 12:43 PM IST
പാ​ലോ​ട്: ക​ല്ല​ണ ആ​ദി​വാ​സി ഊ​രി​ൽ ആ​ദി​വാ​സി യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി . ക​ല്ല​ണ ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ സൂ​ര്യ​ൻ​കാ​ണി (37) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ദീ​പാ​വ​ലി​ക്ക് പ​ട​ക്കം ക​ത്തി​ച്ച​പ്പോ​ൾ അ​പ​ക​ടം പ​റ്റി കൈ​വി​ര​ലു​ക​ൾ ന​ഷ്ട​പ്പ​ടു​ക​യും കൈ​യ്ക്ക് സ്വാ​ധീ​നം ന​ഷ്ട​മാ​കു​ക​യും ചെ​യ്ത​താ​യും ഇ​തു​മൂ​ലം ജോ​ലി ചെ​യ്തു ജീ​വി​ക്കാ​നാ​വാ​ത്ത മ​നോ​വി​ഷ​മ​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. അ​മ്മ​യോ​ടൊ​പ്പം ക​ഴി​യു​ന്ന സൂ​ര്യ​ൻ​കാ​ണി ഇ​ന്ന​ലെ രാ​ത്രി അ​മ്മ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി കി​ട​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​മ്മ അ​ടു​ത്തു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​ണ് രാ​ത്രി​യി​ൽ വീ​ട്ടു​വ​ള​പ്പി​ലെ കൊ​ക്കോ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​തെ​ന്ന് ക​രു​തു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.