വി​ൽ​പന​യ്ക്കി​ടെ അ​ഞ്ചു​ കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Thursday, October 12, 2017 12:48 PM IST
മൂ​വാ​റ്റു​പു​ഴ: വി​ദേ​ശ​മ​ദ്യം വി​ൽ​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ഞ്ഞ​ള്ളൂ​ർ കാ​പ്പി​ക്കു​ന്നേ​ൽ ആ​ട് ത​ങ്ക​ച്ച​ൻ എ​ന്നു വി​ളി​ക്കു​ന്ന ഐ​സ​ക്ക് (49)ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സി​ഐ കെ.​കെ. അ​നി​ൽ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് അ​ഞ്ചു കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. വാ​ഴ​ക്കു​ളം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു ഇ​യാ​ൾ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​എ. ജ​ബ്ബാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി. ബി​ജു, കെ.​കെ. രാ​ജേ​ഷ്, കെ.​ജി.​അ​ജീ​ഷ്, ബി​നു ജേ​ക്ക​ബ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.