ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ര്‍​ദ​നം; യു​വാ​വ് പി​ടി​യി​ൽ
Thursday, October 12, 2017 1:05 PM IST
ചെ​റു​പു​ഴ: ഓ​ട്ടോ ഡ്രൈ​വ​റെ അ​ക്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ര​വ​ഞ്ചാ​ല്‍ ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ പെ​രി​ന്ത​ട്ട​യി​ലെ ടി.​സു​രേ​ഷ്കു​മാ​റി (36) നെ ​ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ൽ വ​ച്ച് അ​ടി​ച്ചു​പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ കു​റു​ക്കൂ​ട്ടി​യി​ലെ ന​വാ​സ് മു​ഹ​മ്മ​ദ് (29)നെ​യാ​ണ് പെ​രി​ങ്ങോം പോ​ലി​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​ര​വ​ഞ്ചാ​ല്‍ ടൗ​ണി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷ്കു​മാ​ര്‍ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.
ത​ലേ​ദി​വ​സം മ​ദ്യ​ല​ഹ​രി​യി​ല്‍ ഓ​ട്ടോ ട്രി​പ്പ് വി​ളി​ച്ച​പ്പോ​ള്‍ പോ​കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​ന്‍റെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണമെ​ന്ന് സു​രേ​ഷ്കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ര​വ​ഞ്ചാ​ല്‍ ടൗ​ണി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​യി​രു​ന്നു.