ബാ​ന​ർ​ജി ക്ല​ബ്ബി​ൽ സ​പ്പോ​ർ​ട്ട് ചീ​ട്ടു​ക​ളി മ​ത്സ​രം
Monday, October 16, 2017 1:32 PM IST
തൃ​ശൂ​ർ: ചീ​ട്ടു​ക​ളി ടൂ​ർ​ണ​മെ​ന്‍റു​മാ​യി ബാ​ന​ർ​ജി ക്ല​ബ്. ബു​ദ്ധി​ശ​ക്തി​യും ഓ​ർ​മ​ശ​ക്തി​യും ന​ൽ​കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ ചീ​ട്ടു​ക​ളി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബാ​ന​ർ​ജി ക്ല​ബ്ബി​ൽ അ​ഖി​ല കേ​ര​ള സ​പ്പോ​ർ​ട്ട് ചീ​ട്ടു​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ലു​ക്ക പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ടു​ത്തമാ​സം 11 മുതൽ 15 വ​രെ ക്ല​ബ്ബി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഒ​രു റി​സ​ർ​വ് ക​ളി​ക്കാ​ര​ൻ അ​ട​ക്കം നാ​ലു പേ​ർ അ​ട​ങ്ങു​ന്ന​താ​ണ് ടീം. ​ദി​വ​സ​വും വൈ​കീ​ട്ട് 5.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. വി​ജ​യി​ക​ൾ​ക്കു യ​ഥാ​ക്ര​മം 12,000, 8,000, 4,000 രൂ​പ കാ​ഷ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ ബാ​ന​ർ​ജി മെ​മ്മോ​റി​യ​ൽ ക്ല​ബ്ബി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സൗ​ജ​ന്യ അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് ന​വം​ബ​ർ ര​ണ്ടി​നു​ള്ളി​ൽ ഓ​ഫീ​സി​ൽ തി​രി​ച്ചെ​ത്തി​ക്ക​ണം. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 11ന് ​വൈ​കീ​ട്ട് 5.30ന് ​മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ നി​ർവഹി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9447075730, 048702335534.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ഇ​ഗ്നി മാ​ത്യു, ക​ണ്‍​വീ​ന​ർ പി.​പി അ​ജി​ത്കു​മാ​ർ, ടൂ​ർ​ണമെ​ന്‍റ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ടി.​ഡി ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
Loading...