ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ റോ​ഡി​ലെ കു​ഴി​ക​ള​ടച്ചു
Monday, October 16, 2017 1:32 PM IST
തി​രു​വി​ല്വാ​മ​ല: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് മ​ല​വ​ട്ടം ശ്രു​തി ക്ല​ബി​ലെ യു​വാ​ക്ക​ൾ ശ്ര​ദ്ധേ​യ​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി കാ​ൽ​ന​ട യാ​ത്ര​യ്ക്കു​പോ​ലും ദു​സ​ഹ​മാ​യ മ​ല​വ​ട്ടം റോ​ഡാ​ണ് കു​ഴി​ക​ള​ട​ച്ച് യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും മ​ല​വ​ട്ട​ത്തേ​ക്ക് വ​രാ​ൻ മ​ടി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സേ​ന ട​ൺ​ക​ണ​ക്കി​ന് മെ​റ്റ​ൽ ക​യ​റ്റി പോ​കു​ന്ന ടി​പ്പ​ർ ലോ​റി​ക​ളും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ട​ക്കു​ന്നു. കു​ഞ്ഞി​ബാ​വ, അ​രു​ൺ, ആ​കാ​ശ്, അ​പ്പു, പ്ര​സാ​ദ​ൻ, വി​ഷ്ണു, ദേ​വ​ദാ​സ്, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.