പി.​യു.​ ചി​ത്ര​യ്ക്കു ക്രൈ​സ്റ്റ് കോ​ളജി​ൽ സ്വീ​ക​ര​ണം
Monday, October 16, 2017 1:38 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​യി​ക​രം​ഗ​ത്ത് ഇ​ന്ത്യ​യു​ടെ സു​വ​ർ​ണ പ്ര​തീ​ക്ഷ​യാ​യ പി.​യു.​ ചി​ത്രയ്ക്കു മാ​തൃ​ ക​ലാ​ല​യം സ്വീ​ക​ര​ണം ഒ​രു​ക്കു​ന്നു. ഇന്ന് ഉ​ച്ച​തി​രി​ഞ്ഞ് രണ്ടിനു കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണു സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ സിഎംഐ സ​ഭ​ പ്രൊ​വി​ൻ​ഷ്യൽ ഫാ.​ വാ​ൾ​ട്ട​ർ തേ​ല​പ്പ​ള്ളി അധ്യക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് ഞെ​രി​ഞ്ഞാ​ന്പ​ിള്ളി ക​ലാ​ല​യ​ത്തി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കും. ഇ.​പി.​ ജ​നാ​ർ​ദ്ദ​ന​ൻ കാ​ഷ് അ​വാ​ർ​ഡ് സമർ​ പ്പിക്കും.​

പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ്ജ് ഡോ.​ മാ​ത്യു പോ​ൾ ഉൗ​ക്ക​ൻ, ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​ജേ​ക്ക​ബ് ജോ​ർ​ജ്, ബിപിഇ വി​ഭാ​ഗം അ​ധ്യക്ഷ​ൻ ഡോ.​ബി.​പി.​ അ​ര​വി​ന്ദ, സ്പോ​ർ​ട്സ് കോ​ച്ച് സേ​വ്യ​ർ പൗ​ലോ​സ്, സൂ​പ്ര​ണ്ട ് ഷാ​ജു വ​ർ​ഗീസ്, യൂ​ണി​യ​ൻ​ചെ​യ​ർ​മാ​ൻ വി​ന​യ് മോ​ഹ​ൻ, പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ പാ റേക്കാ​ട​ൻ, പി​ടിഎ വൈ​സ് പ്രസിഡ​ന്‍റ് എം.​എ​ൽ.​ബാ​ബു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ പി.​ടി.​ ജോ​യി എ​ന്നി​വ​ർ സം​സാ​രി​ക്കും.