മു​ത്തി​യു​ടെ തി​രു​ന​ട​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്കു ചോ​റൂ​ട്ടും എ​ഴു​ത്തി​നി​രു​ത്തും ന​ട​ത്തി
Monday, October 16, 2017 1:38 PM IST
കൊ​ര​ട്ടി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​യാ​യ കൊ​ര​ട്ടി മു​ത്തി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി വ​രാ​റു​ള​ള ചോ​റൂ​ട്ടും എ​ഴു​ത്തി​നി​രു​ത്തും ഇ​ന്ന​ലെ ന​ട​ന്നു.

പ്ര​ഥ​മ​ഭോ​ജ്യം ന​ൽ​കു​ന്ന​തി​നും ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി മാ​താ​പി​താ​ക്ക​ളാ​ണ് കു​ഞ്ഞു​ങ്ങളു​മാ​യി മു​ത്തി​യു​ടെ ന​ട​യി​ലെ​ത്തി​യ​ത്. പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്കു വി​കാ​രി ഫാ. ​മാ​ത്യു മ​ണ​വാ​ള​ൻ മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ച്ചു. ഫാ.​ബി​ന്‍റോ കോ​യി​ക്ക​ര, ഫാ.​ ബി​സ്റ്റ​ൻ കൂ​ള, ഫാ. ​വി​ൻ​സെ​ന്‍റ് പ​ണി​ക്കാ​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് പു​തു​ ശേരി, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ. ​സ​ഞ്ചു കൊ​ഴു​വ​ള​ളി​ൽ, ഫാ. ​ചാ​ക്കോ കി​ലു​ക്ക​ൻ, ഫാ. ​ബെ​ന്നി, ഫാ. ​ജെ​മേ​ഴ്സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വൈ​കീ​ട്ട് അഞ്ചിനുന​ട​ന്ന വിശുദ്ധ കു​ർ​ബാ​ന​യെത്തുട​ർ​ന്ന് പ​ള​ളിചു​റ്റി​യു​ള​ള ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രു​ന്നു. 19വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10.30നു​ള​ള വിശുദ്ധ കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് കു​ഞ്ഞു​ങ്ങ​ൾ​ക്കു ചോ​റൂ​ട്ടും എ​ഴു​ത്തി​നി​രു​ത്തും ഉ​ണ്ടാ​യി​രി​ക്കും.
20 ന് ​രാ​വി​ലെ 10.30ന് ​മു​ത്തി​യു​ടെ മാ​ധ്യസ്ഥ​ത്താ​ൽ ല​ഭി​ച്ച കു​ഞ്ഞു​പൈ​ത​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. 21, 22 തി​യ​തി​ക​ളി​ൽ എ​ട്ടാ​മി​ട​വും 28, 29 തി​യ​തി​ക​ളി​ൽ പ​തി​ന​ഞ്ചാ​മി​ട​വും ആ​ഘോ​ഷി​ക്കും.
Loading...