വി​ദ്യാ​ർ​ഥി​ക​ൾ പാ​ട​ത്തി​റ​ങ്ങി
Monday, October 16, 2017 1:41 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: ക​ടി​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ യു​പി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഞാ​റു​ന​ടീ​ൽ പ​ടി​ക്കാ​നാ​യി പാ​ട​ത്തി​റ​ങ്ങി. പ​ന​ന്ത​റ​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പാ​ട​ശേ​ഖ​ര​ത്താ​ണ് 140ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പാ​ട​ശേ​ഖ​ര​ത്ത് എ​ത്തി​യ​ത്.

നാ​ട​ൻ​പാ​ട്ടും​പാ​ടി സ്ത്രീ​ക​ളോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്താ​ണ് ഞാ​റു​ന​ടീ​ൽ പ​ഠി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഡി. ധ​നീ​പ് കൃ​ഷി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം അ​ധ്യാ​പ​ക​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.
Loading...