കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് ത​ക​ർ​ന്നു​വീ​ണു
Monday, October 16, 2017 1:44 PM IST
പു​ത്ത​ൻ​പീ​ടി​ക: കാ​റ്റി​ലും മ​ഴ​യി​ലും അ​കാ​യ് കോ​ള​ന​ിയിൽ വീ​ട് ത​ക​ർ​ന്നു​വീ​ണു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. സ​മീ​പ​ത്തെ മ​ര​ക്കൊ​ന്പ് വീ​ണ് പ​ഴ​യ വൈ​ദ്യു​തി പോ​സ്റ്റും ഒ​ടി​ഞ്ഞു. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​യും നി​ല​ച്ചു.

ക​ളി​ച്ച​ത്ത് ധ​ർ​മ്മ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. വീ​ട്ടു​കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. വീ​ട് വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് ഭാ​ര്യ​യും മ​ക്ക​ളും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും ധ​ർ​മ്മ​ൻ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളെ​ത്തി​യാ​ണ് ധ​ർ​മ്മ​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഓ​ടും പ​ട്ടി​ക​യും ത​ട്ടി​യാ​ണ് ധ​ർ​മ്മ​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റ​ത്.
കോ​ള​നി​ക്ക​ടു​ത്തു​ള്ള മ​ര​ക്കൊ​ന്പ് ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​ന ഗോ​പി, എ.​വി. ശ്രീ​വ​ത്സ​ൻ, കെ.​ആ​ർ. ര​ദീ​ഷ് എ​ന്നി​വ​രു​മെ​ത്തി​യി​രു​ന്നു.