ഹർ​ത്താ​ൽ ദിനത്തിലെ പ്ര​സാ​ദഉൗ​ട്ട് ഭ​ക്ത​ർ​ക്ക് അ​ന​ഗ്ര​ഹ​മാ​യി
Monday, October 16, 2017 1:44 PM IST
ഗു​രു​വാ​യൂ​ർ: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​ക്ഷേ​ത്ര​ന​ട​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നെ​ങ്കി​ലും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​ർ​ക്ക് പ്ര​സാ​ദ​ഉൗ​ട്ട് അ​നു​ഗ്ര​ഹ​മാ​യി.​

തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ദേ​വ​സ്വം അ​ധി​കൃ​ത​ർ പ്ര​സാ​ദ ഉൗ​ട്ട് കൂ​ടു​ത​ൽ പേ​ർ​ക്ക് ന​ൽ​കി.​ചോ​റും ക​റി​ക​ളും ര​ണ്ടാ​മ​തും ത​യ്യാ​റാ​ക്കി പ്ര​സാ​ദ ഉൗ​ട്ട് ന​ൽ​കി.​രാ​വി​ലെ തു​ട​ങ്ങി​യ പ്ര​സാ​ദ​ഉൗ​ട്ടു ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​നാ​ണ് അ​വ​സാ​നി​ച്ച​ത്.8000​ത്തി​ലേ​റെ ഭ​ക്ത​ർ പ്ര​സാ​ദ​ഉൗ​ട്ടി​ൽ പ​ങ്കെ​ടു​ത്തു.
​ദ​ർ​ശ​ന​ത്തി​നും രാ​വി​ലെ മു​ത​ൽ ഭ​ക്ത​രു​ടെ നീ​ണ്ട നി​ര​യു​ണ്ടാ​യി​രു​ന്നു.​തീ​വ​ണ്ടി​യും ക​ഐ​സ്ആ​ർ​ടി​സി സ​ർ​വ്വീ​സ് ന​ട​ത്തി​യ​തും ഭ​ക്ത​ർ​ക്ക് യാ​ത്ര​ക്ക് സൗ​ക​ര്യ​മാ​യി.​
ഗു​രു​വാ​യൂ​ർ കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് 32വ​ണ്ടി​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തി.​ഹോ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞ് കി​ട​ന്നു.