ചീ​ട്ടു​ക​ളി​; 1,88,120 രൂ​പ​യും മൂ​ന്നു കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു
Monday, October 16, 2017 1:53 PM IST
ആ​ന്പ​ല്ലൂ​ർ : സ്വ​കാ​ര്യ ക്ല​ബി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ണം വെ​ച്ച് ചീ​ട്ടു​ക​ളി​ച്ചി​രു​ന്ന ഒ​ന്പ​തുപേ​രെ പു​തു​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ക​ല്ലൂ​ർ വ​ഴി​യി​ലെ പാം ​ബ്രീ​സ് ക്ല​ബി​ൽ നി​ന്നാ​ണ് സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 1,88,120 രൂ​പ​യും മൂ​ന്ന് കാ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. പു​തു​ക്കാ​ട് സി​ഐ എ​സ്.​പി. സു​ധീ​ര​ൻ, എ​സ്ഐ സു​ജി​ത്ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചീ​ട്ടു​ക​ളി പി​ടി​കൂ​ടി​യ​ത്.