കു​ടും​ബ​ശ്രീ ഭ​ക്ഷ്യ​മേ​ള താ​നൂ​രി​ല്‍ നാ​ളെ മു​ത​ല്‍
Tuesday, October 17, 2017 12:21 PM IST
മ​ല​പ്പു​റം: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നും താ​നൂ​ര്‍ ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി 19 മു​ത​ല്‍ 21 വ​രെ താ​നൂ​രി​ല്‍ ജി​ല്ലാ​ത​ല ഭ​ക്ഷ്യ​മേ​ള 'ഉ​മ്മാ​ന്‍റെ വ​ട​ക്കി​നി' സം​ഘ​ടി​പ്പി​ക്കും. മേ​ള നാ​ളെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​കെ സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ള​യി​ല്‍ ക​ഫേ കു​ടും​ബ​ശ്രീ​യു​ടെ പ​രി​ശീ​ല​നം ല​ഭി​ച്ച യൂ​ണി​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന മാ​യം​ക​ല​രാ​ത്ത ത​ന​തു ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും മേ​ള​യി​ല്‍ ഉ​ണ്ടാ​കും.

വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് മേ​ള. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ ഒ​രു​ക്കു​ന്ന പു​തി​യാ​പ്ല​ക്കോ​ഴി, നി​ധി നി​റ​ച്ച​ക്കോ​ഴി, ക​രി​ഞ്ചീ​ര​ക​ക്കോ​ഴി, മ​ല​ബാ​ര്‍ ദം ​ബി​രി​യാ​ണി, ചി​ക്ക​ന്‍​പൊ​ള്ളി​ച്ച​ത്, കു​ഞ്ഞി​പ്പ​ത്ത​ല്‍, അ​തി​ശ​യ പ​ത്തി​രി, നൈ​സ് പ​ത്തി​രി, നൈ​പ്പ​ത്ത​ല്‍, ക​പ്പ ബി​രി​യാ​ണി, ചി​ക്ക​ന്‍ മ​ക്രോ​ണി, വി​വി​ധ ത​രം പ​ല​ഹാ​ര​ങ്ങ​ള്‍, ഔ​ഷ​ധ ക​ഞ്ഞി​ക​ള്‍, നെ​യ്‌​ച്ചോ​ര്‍, ച​ക്ക​കൊ​ണ്ടു​ള്ള വി​വി​ധ ത​രം പ​ല​ഹാ​ര​ങ്ങ​ള്‍, വി​വി​ധ ത​രം പു​ട്ടു​ക​ള്‍ എ​ന്നി​വ മേ​ള​യു​ടെ പ്ര​ത്യേ​ക ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്.
Loading...