മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യുടെ തെ​രു​വു​വി​ള​ക്ക് ക​രാ​റി​ല്‍ അ​ഴി​മ​തി: പ്രതിപക്ഷം
Tuesday, October 17, 2017 12:25 PM IST
മ​ല​പ്പു​റം: തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മ​ല​പ്പു​റം ന​ഗ​ര​സ​ഭ ന​ല്‍​കി​യ ക​രാ​റി​ല്‍ വ​ന്‍ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പ​ണം. ഈ ​വി​ഷ​യം കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഒ.​സ​ഹ​ദേ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ച​ര്‍​ച്ച അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഭ​ര​ണ​പ​ക്ഷം. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം യോ​ഗം ബ​ഹി​ഷ്‌​കരി​ച്ചു. തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ 20 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

വി.​വി.​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ എ​ന്ന​യാ​ളാ​ണ് പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. ഗു​ണ​മേ​ന്മ​യു​ള്ള ഇ​ല​ക്‌ട്രോണി​ക് ബോ​ര്‍​ഡു​ക​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു ഉ​ഷ ഇ​ല​ക്‌ട്രോണി​ക്‌​സി​ന്‍റെ 1130, ഓ​ട്ടോ​മാ​റ്റി​ക് ഇ.​പി.402 എ​ന്നി ര​ണ്ടു ബോ​ര്‍​ഡു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ര​ണ്ടു ബോ​ര്‍​ഡു​ക​ളും ഗു​ണ​മേ​ന്മ​യു​ള്ള​താ​ണെ​ന്ന വി​ദ​ഗ്ധ​രു​ടെ ഉ​റ​പ്പി​നെ തു​ട​ര്‍​ന്നു ഉ​ഷ ഇ​ലക്‌ട്രോണി​ക്‌​സി​ന്‍റെ 3130 ബോ​ര്‍​ഡു​ക​ള്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ക​രാ​റു​കാ​ര​ന്‍ 378 രൂ​പ വി​ല​യു​ള്ള ഈ ​ബോ​ര്‍​ഡ് 150 എ​ണ്ണം മാ​ത്ര​മാ​ണ് ആ​ദ്യം വാ​ങ്ങി​യ​ത്. പി​ന്നീ​ട് എ​ത്തി​ച്ച 2980 എ​ണ്ണം നൂ​റു​രൂ​പ​യി​ല്‍ താ​ഴെ വി​ല​യു​ള്ള ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത ബോ​ര്‍​ഡു​ക​ളാ​യി​രു​ന്നു.
ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യാ​ണ് ഇ​തി​ല്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത ബോ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച തെ​രു​വു​വി​ള​ക്കു​ക​ള്‍ ഒ​ന്നു പോ​ലും ഇ​പ്പോ​ള്‍ തെ​ളി​യു​ന്നി​ല്ല. ഇ​വ വാ​ങ്ങി​യ​താ​വ​ട്ടെ മ​ള്‍​ട്ടി ഫീ​ല്‍​ഡ് ആ​ന്‍​ഡ് ഇ​ല​ക്ട​ര്‍ വേ​ള്‍​ഡ് സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ചെ​മ്മ​ങ്ക​ട​വ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നാ​ണ്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു സ്ഥാ​പ​നം ചെ​മ്മ​ങ്ക​ട​വി​ല്‍ ഇ​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തെ​ന്നു പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.
സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ല്‍​വി​ലാ​സ​ത്തി​ലെ ഡോ​ര്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​ടെ വീ​ടാ​ണി​തെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഈ ​ക​രാ​റി​ല്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നു ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍​ക്കു ബോ​ധ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ക​രാ​റു​കാ​ര​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. ഗു​ണ​മേ​ന്‍​മ കു​റ​ഞ്ഞ ഇ​ല​ക്‌ട്രോണി​ക്‌​സ് ബോ​ര്‍​ഡ് ഉ​യ​ര്‍​ത്തി​പി​ടി​ച്ചാ​ണ് പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നു ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഇ​ത്ത​രം വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും വി​ഷ​യം പി​ന്നീ​ട് ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നു​മാ​ണ് ചെ​യ​ര്‍​പേ​ഴ്‌​സ​ണും ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രും നി​ല​പാ​ടെ​ടു​ത്ത​ത്.

അ​തി​നാ​ല്‍ ഗു​രു​ത​ര​മാ​യ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ കെ.​പി. പാ​ര്‍​വ​തി​ക്കു​ട്ടി, പി.​പി. അ​ബ്ദു​ഹാ​ജി, കെ.​വി. ശ​ശി​കു​മാ​ര്‍, കെ. ​വി​നോ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
Loading...