ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ പ​നി പ​ട​രു​ന്നു
Tuesday, October 17, 2017 12:25 PM IST
നി​ല​മ്പൂ​ര്‍: ഉ​ള്‍​വ​ന​ത്തി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ പ​നി പ​ട​രു​ന്നു. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ലെ പൂ​ച്ച​പ്പാ​റ, പു​ള​ക്ക​പ്പാ​റ, മാ​ഞ്ചീ​രി എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലാ​ണ് വൈ​റ​ല്‍​പ്പ​നി​യും ചു​മ​യും പ​ട​രു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മാ​ഞ്ചീ​രി മൈ​ലാ​ടി​പ്പൊ​ട്ടി​യി​ല്‍ ക​രി​മ്പു​ഴ ച​ന്ദ്ര​ന്‍റെ ഭാ​ര്യ അ​നി​ത പ​നി​പി​ടി​ച്ചു കി​ട​പ്പി​ലാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മൊ​ബൈ​ല്‍ യൂ​ണി​റ്റ് പ​ല കോ​ള​നി​ക​ളി​ലും എ​ത്തി​പ്പെ​ടാ​ത്ത​താ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രാ​ന്‍ കാ​ര​ണം. മ​റ്റൊ​രു കോ​ള​നി​യാ​യ പൂ​ച്ച​പ്പാ​റ​യി​ലും ഇ​ത് ത​ന്നെ​യാ​ണ് സ്ഥി​തി.

ഇ​വി​ടെ നി​ന്ന് പൂ​ച്ച​പ്പാ​റ വീ​ര​ന്‍റെ മ​ക​ള്‍ മൂ​ന്നു വ​യ​സു​കാ​രി​യാ​യ സു​ധ​യും ക​ടു​ത്ത പ​നി​യു​മാ​യാ​ണ് ചൊ​വ്വാ​ഴ്ച ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. പ​ട്ടി​ക​വ​ര്‍​ഗ പ്ര​മോ​ട്ട​ര്‍​മാ​രെ ഒ​റ്റ​യ​ടി​ക്ക് പി​രി​ച്ചു​വി​ട്ട​തും കോ​ള​നി​ക​ളി​ല്‍ ശ്ര​ദ്ധ കു​റ​യാ​ന്‍ കാ​ര​ണ​മാ​യി. ഇ​തി​ന്‍റെ കൂ​ടെ മൊ​ബൈ​ല്‍ യൂ​ണി​റ്റ് നി​ശ്ച​ല​മാ​യ​തും ആ​ദി​വാ​സി​ക​ള്‍​ക്ക് ആ​ഘാ​ത​മാ​യി.