ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Tuesday, October 17, 2017 12:28 PM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​രി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍(​ഐ​എ​ന്‍​ടി​യു​സി) നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. മു​ന്‍​പ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ ആ​ശു​പ​ത്രി​ക്ക് മു​ന്‍​പി​ല്‍ ഒ​രു ദി​വ​സ​ത്തെ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

കാ​ഷ്വാ​ലി​റ്റി​യി​ല്‍ 24 മ​ണി​ക്കൂ​റും ര​ണ്ട് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ക, കാ​ര്‍​ഡി​യാ​ക് ഐ​സി​യു ശ​രി​യാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ക, സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന സ്വ​കാ​ര്യ​പ്രാ​ക്ടീ​സ് നി​ര്‍​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ര്‍ ഉ​ന്ന​യി​ച്ച​ത്. ഇ​നി​യും ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ന്യാ​യ​മാ​യ രീ​തി​യി​ല്‍ പ​രി​ഹാ​രം കാ​ണാ​ത്ത​പ​ക്ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നും യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. മാ​ര്‍​ച്ചി​നു ശേ​ഷം നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യി നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി. റ​ഹീം ചോ​ല​യി​ല്‍, ടി.​എം.​എ​സ്.​ആ​സി​ഫ്, രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.