പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട കു​ട്ടി​യാ​ന​യെ ര​ക്ഷി​ച്ചു
Tuesday, October 17, 2017 12:36 PM IST
എ​ട​ക്ക​ര: പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​പ്പെ​ട്ട കു​ട്ടി​യാ​ന​യെ വ​ന​പാ​ല​ക​ര്‍ ര​ക്ഷി​ച്ചു. ര​ണ്ടു മാ​സം പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന കു​ട്ടി​യാ​ന ഇ​പ്പോ​ള്‍ വ​ഴി​ക്ക​ട​വ് റേ​ഞ്ചി​ലെ നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ വ​ന​പാ​ല​ക​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പാ​റ​ക​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന കു​ട്ടി​യാ​ന​യെ വ​ന​പാ​ല​ക സം​ഘം ക​ണ്ടെ​ത്തി​യ​ത്. ചി​ന്നം വി​ളി കേ​ട്ടെ​ത്തി​യ വ​നം ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ നാ​ടു​കാ​ണി ചു​ര​ത്തി​ലെ ഒ​ന്നാം വ​ള​വി​നു താ​ഴെ​യാ​യാ​ണ് കു​ട്ടി​യാ​ന​യെ ക​ണ്ട​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ത​ള്ള​യാ​ന​യെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ര്‍​ന്നു സെ​ക്‌ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ശി​വ​ദാ​സ​ന്‍ കി​ഴ​ക്കും​പാ​ട്ട്, ബി​എ​ഫ്ഒ എ.​കെ. ര​മേ​ശ​ന്‍, എ. ​ഷാ​ജ​ഹാ​ന്‍, പി.​എ​ന്‍. ശ്രീ​ജ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ന​പാ​ല​ക​ര്‍ പാ​റ​യി​ടു​ക്കി​ല്‍ നി​ന്നു കു​ട്ടി​യാ​ന​യെ പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. തുടർന്ന് ജീ​പ്പി​ല്‍ നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. വ​ഴി​ക്ക​ട​വ് സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ഡി. രാ​മ​ച​ന്ദ്ര​ന്‍ ആ​ന​ക്കു​ട്ടി​യെ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ സ്ഥി​തി വി​ല​യി​രു​ത്തി.

ന​ല്‍​കേ​ണ്ട ആ​ഹാ​ര​ങ്ങ​ളും നി​ര്‍​ദേ​ശി​ച്ചു. അ​ത​നു​സ​രി​ച്ച് പാ​ലും ക​രി​ക്കി​ന്‍ വെ​ള്ള​വും ലാ​ക്‌​ടോ​ജ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​റ്റാ​മി​ന്‍ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണം. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു കോ​ന്നി​യി​ല്‍ നി​ന്നു സീ​നി​യ​ര്‍ ഫോ​റ​സ്റ്റ് സ​ര്‍​ജ​ന്‍ ഡോ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ഴി​ക്ക​ട​വി​ലെ​ത്തി. ര​ണ്ടു ദി​വ​സം ആ​ന​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ സ്ഥി​തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സം​ഘം തു​ട​ര്‍​കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക.
Loading...
Loading...