"കളിപഠിപ്പിച്ച് ' പോലീസ്
Thursday, October 19, 2017 1:38 PM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​ക്കി വേ​ഷ​ത്തി​നു​ള്ളി​ലെ കാ​യി​ക പ്രേ​മി​യെ തി​രി​ച്ച​റി​ഞ്ഞ കു​ട്ടി​ക​ൾ​ക്ക് ക​ളി​യി​ലൂ​ടെ നേ​ടി​യെടു​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ക​ർ​ന്നു ന​ൽ​കി​യ​ത് കുട്ടികൾക്ക് അ​ത്ഭു​തമായി. കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കാ​ൻ ച​ന്തേ​ര എ​സ്ഐ കെ.​വി. ഉ​മേ​ശ​നാ​ണ് മ​ല​ബാ​റി​ലെ ആ​ദ്യ സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​മാ​യ തൃ​ക്ക​രി​പ്പൂ​ർ ന​ട​ക്കാ​വി​ൽ ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലെ ബാ​ല താ​ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പ​രി​ശീ​ല​നം കാ​ണാ​നും അ​വ​രോ​ട് സം​വ​ദി​ക്കാ​നും എ​ത്തി​യ​ത്.

എ​സ്ഐ ഉ​മേ​ശ​ൻ ബി​രു​ദ പ​ഠ​ന കാ​ല​ത്ത് മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ന്‍റെ ഫു​ട്ബോ​ൾ ടീ​മി​ലെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി​ത​ല​ങ്ങ​ളി​ലെ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ജേ​ഴ്സി​യ​ണി​ഞ്ഞി​ട്ടു​ള്ള ഇ​ദ്ദേ​ഹം ക​ളി​യി​ലൂ​ടെ നേ​ടി​യെ​ടു​ത്ത പ​ല മി​ക​വു​ക​ളും അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.
അ​ർ​പ്പ​ണബോ​ധ​വും കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​വും വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച പ​ഴ​യ ’ഫു​ട്ബോ​ള​ർ’ അ​ല​സ​ത വെ​ടി​യാ​നും കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക്യാ​ന്പ് അം​ഗ​ങ്ങ​ളും എ​സ്ഐ​യോ​ട് ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ചു. ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​നും മു​ൻ ദേ​ശീ​യ താ​ര​വു​മാ​യ എം.​സു​രേ​ഷ്, ഐ​ഒ​സി സെ​ക്ക​ന്ത​രാ​ബാ​ദ് മു​ൻ കോ​ച്ച് വി.​വി. ഗ​ണേ​ശ​ൻ, കേ​ര​ള പോ​ലീ​സ് മു​ൻ താ​രം ടി. ​ബാ​ല​കൃ​ഷ്​ണ​ൻ, സി. ​ബാ​ബു, ടി. ​അ​ബ്ദു​ൾ സ​ത്താ​ർ, കെ.​അ​ശോ​ക​ൻ, ടി. ​അ​ബ്ദു​ൾ റ​ഷീ​ദ്, കെ. ​നി​ഷാ​ന്ത് കു​മാ​ർ, എം.​പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ന്നു​വ​രു​ന്ന​ത്.

അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ടി.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സാ​യി അ​മൃ​ത് എ​ന്നി​വ​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ക്യാ​ന്പി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ന​ട​ന്നു​വ​രു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 99 കു​ട്ടി​ക​ളാ​ണു​ള്ള​ത്. 14വ​യ​സി​നു താ​ഴെ​യു​ള്ള 42 കു​ട്ടി​ക​ളും 12 വ​യ​സി​നു താ​ഴെ​യു​ള്ള 28 കു​ട്ടി​ക​ളും 10 വ​യ​സി​നു താ​ഴെ​യു​ള്ള 29 കു​ട്ടി​ക​ളും കാ​ൽ​പ്പന്തു​ക​ളി​ക്കാ​രാ​കാ​ൻ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ്.
Loading...