പു​റം​ക​ട​ലി​ൽ ബോ​ട്ടി​ൽനി​ന്ന് വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി
Friday, October 20, 2017 10:48 AM IST
ചാ​വ​ക്കാ​ട്: പു​റം​ക​ട​ലി​ൽ ബോ​ട്ടി​ൽ നി​ന്ന് വീ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി.​പൂ​വ്വാ​ർ സ്വ​ദേ​ശി പ​നി അ​ടി​മ(37)​യെ ആ​ണ് കാ​ണാ​താ​യ​ത്.

​വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ചാ​വ​ക്കാ​ട് പു​റം​ക​ട​ലി​ലാ​ണ് അ​പ​ക​ടം.​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മു​ന​ന്പ​ത്തു നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ മ​ഹാ​പ്ര​ഭു എ​ന്ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​ണ് പ​നി അ​ടി​മ.11 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​
അ​ർ​ധ​രാ​ത്രി​യി​ൽ മ​യ​ക്ക​ത്തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നു ക​രു​തു​ന്നു.​ഈ സ​മ​യം ഭൂ​രി​ഭാ​ഗം പേ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ ബോ​ട്ട് ആ​ടി​യു​ല​ഞ്ഞ​താ​യി പ​റ​യു​ന്നു.​ഈ സ​മ​യ​ത്താ​ണ് മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന പ​നി അ​ടി​മ ക​ട​ലി​ലേ​ക്ക് വീ​ണ​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.​

ബോ​ട്ടി​ലെ മ​റ്റു മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.​വെ​ള്ളി​യാ​ഴ്ച ഉ​ച്ച വ​രെ 12 മ​ണി​ക്കൂ​റോ​ളം ഇ​വ​ർ ക​ട​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്നാ​ണ് ഇ​വ​ർ ക​ര​യി​ലു​ള്ള​വ​രെ വി​വ​രം അ​റി​യി​ക്കു​ന്ന​ത്.​വി​വ​ര​മ​റി​ഞ്ഞ് അ​ഴീ​ക്കോ​ട്ടെ​യും മു​ന​ക്ക​ക​ട​വി​ലെ​യും തീ​ര​ദേ​ശ പോ​ലീ​സും ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഫി​ഷ​റീ​സ് ബോ​ട്ടി​ൽ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി.​വെ​ള്ളി​യാ​ഴ്ച രാ​ത്രി വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ര​യി​ലേ​ക്ക് മ​ട​ങ്ങി.

​എ​ന്നാ​ൽ ബോ​ട്ടി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​നി അ​ടി​മ​ക്കാ​യി രാ​ത്രി വൈ​കീ​ട്ടും തി​ര​ച്ചി​ൽ തു​ട​ർ​ന്നു.​ശ​നി​യാ​ഴ്ച തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് അ​റി​യി​ച്ചു.
Loading...