വെ​ള്ളാ​ങ്കല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വത്തിനു ​തു​ട​ക്കമായി
Friday, October 20, 2017 1:17 PM IST
വെ​ള്ളാ​ങ്കല്ലൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം 2017 നു ​തു​ട​ക്കം കു​റി​ച്ചു. ഇ​ന്നു രാ​വി​ലെ 8.30 ന് ​ന​ട​വ​ര​ന്പ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം, ഉ​ച്ച​യ്ക്ക് സ്പോ​ർ​ട്സ് ആ​ൻ​ഡ് അ​ത്‌ലറ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ, ന​ട​വ​ര​ന്പ് ഹൈ​സ്കൂ​ളി​ൽ ക്വി​സ് മ​ത്സ​രം, കോ​ലോ​ത്തും​പ​ടി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഷ​ട്ടി​ൽ, ഐ​ക്ക​ര​കു​ന്ന് എ​എ​ൽ​പി സ്കൂ​ളി​ൽ വോ​ളി​ബോ​ൾ
മ​ത്സ​രം എ​ന്നി​വ ന​ട​ക്കും.

നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​നു ക്രൈ​സ്റ്റ് അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ൽ നീ​ന്ത​ൽ മ​ത്സ​രം, 8.30 ന്്് ​ന​ട​വ​ര​ന്പ് ഹൈ​സ്കൂ​ളി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ, പ​ട്ടേ​പ്പാ​ടം എ​സ്എ​ൻ​ഡി​പി പ​രി​സ​ര​ത്ത് വ​ടം​വ​ലി മ​ത്സ​രം, ന​ട​വ​ര​ന്പ് ഹൈ​സ്കൂ​ളി​ൽ ചെ​സ് മ​ത്സ​രം, ഉ​ച്ച​യ്ക്കു ര​ണ്ടി​നു ക്രി​ക്ക​റ്റ് -​ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ, വൈ​കീ​ട്ട് നാ​ലി​നു സ​മാ​പ​ന​ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.
Loading...
Loading...