കൈ​യേ​റി​യ മു​ഴു​വ​ൻ ഭൂ​മി​യും തി​രി​ച്ചുപി​ടി​ക്കാ​ൻ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി
Friday, October 20, 2017 1:20 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​നോ​ടുചേ​ർ​ന്ന് കൈ​യേ​റി​യ മു​ഴു​വ​ൻ ഭൂ​മി​യും തി​രി​ച്ചുപി​ടി​ക്കാ​ൻ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​വം​ബ​ർ ഒ​ന്നി​ന​കം ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണം.

ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി​യു​ടെ കൈ​വ​ശം 2.76 സെ​ന്‍റും വാ​സു​ദേ​വ പ​ണി​ക്ക​രു​ടെ കൈ​വ​ശം ഒ​രു സെ​ന്‍റും, ഡോ. ​ന​വാ​സി​ന്‍റെ കൈ​വ​ശം ഒ​ന്നേ​കാ​ൽ സെ​ന്‍റും തെ​ക്കൂ​ട്ട് ജ​യ​ന്‍റെ കൈ​വ​ശം അ​ര സെ​ന്‍റും ഉ​ൾ​പ്പെ​ടെ ആ​റു സെ​ന്‍റ് ഭൂ​മി​യാ​ണു കൈ​യേ​റി​യി​ട്ടു​ള്ള​ത്. ഡോ. ​ന​വാ​സ് ന​ഗ​ര​സ​ഭ​ക്ക് ഭൂ​മി വി​ട്ടുന​ൽ​കാ​മെ​ന്നു സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ സി.​സി.​വി​പി​ൻ​ച​ന്ദ്ര​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. മു​ഴു​വ​ൻ ഭൂ​മി​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തു തി​രി​ച്ചുപി​ടി​ക്കാ​നാ​ണു കൗ​ണ്‍​സി​ൽ യോ​ഗം സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
Loading...