പ​ട്ടി​ക​ജാ​തി​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ൽ
Friday, October 20, 2017 1:22 PM IST
ചാ​വ​ക്കാ​ട്: പ​ട്ടി​ക​ജാ​തി​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു.​
വ​ട്ടേ​ക്കാ​ട് അ​ടി​ത്തി​രു​ത്തി വ​ലി​യ​ക​ത്ത് ഷി​ഹാ​ബി(29)​നെ​യാ​ണ് കു​ന്നം​കു​ളം ഡിവൈഎ​സ്പി പി. ​വി​ശ്വം​ഭ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.​

വ​ട്ടേ​ക്കാ​ട് എ​ട​മി​നി കു​ട്ട​മോ​ന്‍റെ മ​ക​ൻ പ്ര​ദീ​പ്കു​മാ​റി(47)​നെ മ​ർ​ദി​ച്ച​തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.​ ഷി​ബാ​ബും അ​ടി​ത്തി​രു​ത്തി സ്വ​ദേ​ശി​യാ​യ നി​യാ​സും ചേ​ർ​ന്ന് വ​ട്ടേ​ക്കാ​ട് ക​വ​ല ജം​ഗ്ഷ​നി​ൽ പ്ര​ദീ​പ്കു​മാ​റി​നെ മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്.
Loading...