ത​ല​ക്കോ​ട്ടു​ക​ര പ​ള്ളി​യി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ
Friday, October 20, 2017 1:22 PM IST
കേ​ച്ചേ​രി: ത​ല​ക്കോ​ട്ടു​ക​ര സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വി​യ​റി​ന്‍റെ ഉൗ​ട്ടു തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കുശേഷം വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. നാ​ളെ രാ​വി​ലെ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന. നി​യു​ക്ത അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മോ​ണ്‍. ടോ​ണി നീ​ല​ങ്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കും. വൈ​കി​ട്ട് ജ​പ​മാ​ല സ​മാ​പ​നം, ഉൗ​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ഉൗ​ട്ടു​തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ കെ.​ജെ. സേ​വി, ടി.​വി.​ഡേ​വി​സ്, ക​ണ്‍​വീ​ന​ർ വി.​സി.​സ​ണ്ണി, പി​ആ​ർ​ഒ ജോ​സ​ഫ് ത​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
Loading...